ആശുപത്രി സംരക്ഷണത്തിന് നിയമനിർമാണം വേണം: ഐഎംഎ
1265157
Sunday, February 5, 2023 10:45 PM IST
ആലപ്പുഴ: ആശുപത്രി സംരക്ഷണനിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്ന് ഐഎംഎ. ശക്തമായ നിയമ നിർമ്മാണത്തിലൂടെ ആരോഗ്യപ്രവർത്തകരും ആശുപത്രികളും നേരിടുന്ന ആക്രമണങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കണമെന്നും ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്നും ഐഎം എ ആവശ്യപ്പെട്ടു. ആലപ്പുഴ ഘടകം പ്രസിഡന്റ് ഡോ. കൃഷ്ണകുമാർ, സെക്രട്ടറി ഡോ.എൻ. അരുൺ എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.
യുവ സൈനിക
ഉദ്യോഗസ്ഥൻ
കുഴഞ്ഞുവീണു മരിച്ചു
ഹരിപ്പാട്: യുവ കരസേന ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു.വെട്ടുവേനി ലതികാഭവനിൽ ഹരിദാസൻ പിള്ളയുടെയും ശ്രീലതയുടെയും മകൻ എച്ച്. ശ്രീജിത്താണ് (28) മരിച്ചത്. ഇന്നലെ എട്ടോടെയായിരുന്നു സംഭവം.മൂടയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ കാവടി കാണുന്നതിന് ബൈക്കിലെത്തിയ ശ്രീജിത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് തിരികെ വീട്ടിലെത്തി വെള്ളം കുടിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീനഗറിൽ ബദാമി ബാഗ് കൺടോൻ മെന്റ് 92 ബേസ് ആശുപത്രിയിൽ ക്ലർക്കായിരുന്നു. 45 ദിവസത്തെ അവധിക്ക് കഴിഞ്ഞ 15 നാണ് നാട്ടിലെത്തിയത്. ഭാര്യ: ശ്രുതി വി.കുമാർ. സംസ്കാരം പിന്നീട്.