ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ചു
Saturday, February 4, 2023 11:21 PM IST
അ​മ്പ​ല​പ്പു​ഴ: ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​മ​ന ചാ​ക്യാ​ർ​കു​ന്ന് വീ​ട്ടി​ൽ രാ​ജ​ൻ അ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ക​ണ്ണ​നാ​ണ് (22) മ​രി​ച്ച​ത്.
അ​പ​ക​ട​ത്തി​ൽ നേ​ര​ത്തെ പു​ന്ന​പ്ര തെ​ക്ക് പ​വ​ർ ഹൗ​സി​ന് സ​മീ​പം പാ​ല​മൂ​ട് വെ​ളി ഷ​ബീ​ർ സു​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​ഹൈ​ൽ (26) മ​ര​ണ​പ്പെ​ട്ടി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ പു​ന്ന​പ്ര ക​ളി​ത്ത​ട്ട് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.
സു​ഹൈ​ൽ ത​നി​ച്ച് സ​ഞ്ച​രി​ച്ച ബൈ​ക്കും ക​ണ്ണ​നും സു​ഹൃ​ത്ത് അ​ര​വി​ന്ദും സ​ഞ്ച​രി​ച്ച ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.
തെ​റി​ച്ച് ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ടാ​ണ് സു​ഹൈ​ൽ മ​രി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ണ​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി വെ​ള്ളി​യാ​ഴ്ച എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.
ഇ​വി​ടെ​വെ​ച്ച് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.​അ​മ്പ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. സ​ഹോ​ദ​രി രാ​ജേ​ശ്വ​രി.