പുഷ്പോത്സവം 5ന് സമാപിക്കും
1264583
Friday, February 3, 2023 11:20 PM IST
മാവേലിക്കര: അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 28-ാമത് പുഷ്പമേള ആരംഭിച്ചു.
സാംസ്കാരിക സമ്മേളനം മാവേലിക്കര നഗരസഭ ചെയര്മാന് കെ.വി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയതു. പ്രസിഡന്റ് റോണി.ടി. ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. ഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ അനി വര്‍ഗീസ്, ശാന്തി അജയന്, എസ്. രാജേഷ്, കെ.ജി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. തോമസ്.എം.മാത്തുണ്ണി സ്വാഗതവും ഡോ.വി. ചിത്രരാജന്‍ കൃതജ്ഞതയും പറഞ്ഞു. 4ന് രാവിലെ വിവിധ കലാപരിപാടികൾ അരങ്ങേറും. 5ന് വൈകിട്ട് 4ന് സമ്മാനദാനം, 6.30ന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. കൊടുക്കുന്നില്‍ സുരേഷ് എം.പി കര്‍ഷക ശ്രീ അവാര്‍ഡ് വിതരണം നടത്തും. 7.30ന് ഗാനമേള.