ചെ​ട്ടി​കു​ള​ങ്ങ​ര​യി​ല്‍ അ​യി​ത്തം: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍
Wednesday, February 1, 2023 10:43 PM IST
മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ല്‍ ആ​രാ​ധി​ക്കാ​നോ ഭ​രി​ക്കാ​നോ പി​ന്നോ​ക്ക​ക്കാ​ര്‍​ക്ക് സ്വാ​ത​ന്ത്ര്യ​മി​ല്ലെ​ന്നും അ​വി​ടെ ഇ​ന്നും അ​യി​ത്തം നി​ല​നി​ല്‍​ക്കു​ന്ന​താ​യും എ​സ്എ​ന്‍ഡിപി ​യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ ആ​രോ​പി​ച്ചു. ടി.​കെ.​ മാ​ധ​വ​ന്‍ സ്മാ​ര​ക മാ​വേ​ലി​ക്ക​ര എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ 2425-ാം ന​മ്പ​ര്‍ ക​ല്ലി​മേ​ല്‍ ശാ​ഖ​യി​ലെ ഗു​രു​ക്ഷേ​ത്ര സ​മ​ര്‍​പ്പ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും മെ​മ്പ​ര്‍​മാ​രും ച​തി​യ​ന്‍​മാ​രാ​ണ്.
രാ​ജ്യ​ത്തെ കീ​ഴ്‌വ​ഴ​ക്ക​ങ്ങ​ള്‍ എ​ല്ലാം മാ​റി​യ​പ്പോ​ഴും ചെ​ട്ടി​കു​ങ്ങ​ര​യി​ല്‍ കീ​ഴ്‌വഴ​ക്കം മാ​റു​ന്നി​ല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാ​വേ​ലി​ക്ക​ര യൂ​ണി​യ​ന്‍ ക​ണ്‍​വീ​ന​ര്‍ ഡോ.​എ.​വി.​ ആ​ന​ന്ദ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ലു​വ അ​ദ്വൈ​താ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി ധ​ര്‍​മചൈ​ത​ന്യ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​യ​കു​മാ​ര്‍ പാ​റ​പ്പു​റ​ത്ത്, രാ​ജ​ന്‍ ഡ്രീം​സ് എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി. വി​നു​ധ​ര്‍​മ്മ​രാ​ജ്, സു​രേ​ഷ് പ​ള്ളി​ക്ക​ല്‍, ഇ​റ​വ​ങ്ക​ര വി​ശ്വ​നാ​ഥ​ന്‍, സോ​മ​ന്‍ മൊ​ട്ട​ക്ക​ല്‍, എ​സ്. ​അ​ഖി​ലേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.