ശാ​ന്തി​ഭ​വ​നി​ൽ വാ​ർ​ഷി​കാ​ഘോ​ഷം
Tuesday, January 31, 2023 10:29 PM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര ശാ​ന്തിഭ​വ​നി​ൽ 27-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ജലന്ധർ ബി​ഷ​പ് ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ന്തി​ഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ അ​ധ്യക്ഷ​നാ​യി. പി.​സി. ജോ​ർ​ജ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ല​പ്പു​ഴ രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ ഫാ.​ ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ.​ മാ​ത്യു മു​ല്ല​ശേ​രി, കു​ര്യ​ൻ ജെ. ​മാ​ലൂർ, പു​ന്ന​പ്ര അ​പ്പ​ച്ച​ൻ, പു​ന്ന​പ്ര മ​ധു, ഗ്രി​ഗ​റി കു​റ്റി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് ആ​ര്യാ​ട് വി​എ​ച്ച്എ​സ്, ജ്യോ​തി​നി​കേ​ത​ൻ, നീ​ർ​ക്കു​ന്നം എ​സ്ഡ​ിവി ഗ​വ. യു​പി സ്കൂ​ൾ എ​ന്നിവിടങ്ങ​ളി​ലെ വി​ദ്യാ​ർ​ഥിക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. വൈ​കു​ന്നേ​രം ​ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​നത​പ​സ്വി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ഫാ.​ തോ​ബി​യാ​സ് തെ​ക്കേ​പാ​ല​യ്ക്ക​ൽ, എ​സ്.​ കി​ഷോ​ർ കു​മാ​ർ, ഫി​ലി​പ്പോ​സ് ത​ത്തം​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ൾ​ക്കു
തു​ട​ക്ക​ം

‌മ​ങ്കൊ​മ്പ്: ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​രുവ​ർ​ഷം നീ​ളു​ന്ന ര​ജ​തജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. ച​ങ്ങ​നാ​ശേ​രി ആർച്ച്ബിഷപ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, പ​ഞ്ചാ​യ​ത്തം​ഗം സോ​ഫി​യാ​മ്മ മാ​ത്യു, പ്രി​ൻ​സി​പ്പ​ൽ സി​ബി​ച്ച​ൻ ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ പ്ര​കാ​ശ് ജെ. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.