അര്‍ത്തുങ്കല്‍ വിശേഷം: ധന്യ ഫെര്‍ണാണ്ട റിവയുടെ അനുസ്മരണവും സാമൂഹിക ദിനവും
1261888
Tuesday, January 24, 2023 10:53 PM IST
ചേര്‍ത്തല: അർത്തുങ്കൽ തിരുനാളിനോടനുബന്ധിച്ച് ഇന്ന് ധന്യ മദർ ഫെർണാണ്ട റിവയുടെ അനുസ്മരണ ദിനവും സാമൂഹിക ദിനവുമായി ആചരിക്കും. പരിപൂർണ അനുസരണത്തിന്റെയും വിനയത്തിന്റെയും ദാരിദ്ര്യത്തിന്റെയും വഴിയിൽ സുവിശേഷ അധിഷ്ഠിതമായ ജീവിതത്തിലൂടെ തന്റെ സേവനം മുഴുവൻ സമൂഹത്തിനും പൊതു നന്മയ്ക്കും വേണ്ടി വിനിയോഗിച്ച കനോഷ്യൻ സന്യാസ സഭയിലെ ധന്യ മദർ ഫെർണാണ്ടയുടെ ജീവിത മാതൃക അനുകരിക്കാൻ ഈ ദിനം ലക്ഷ്യം വയ്ക്കുന്നു. കനോസയിലെ വിശുദ്ധ കാതറിൻ ആരംഭിച്ച സന്യാസ സമൂഹമായ കനോഷ്യൻ സഭയിലെ മദറിലൂടെ ആരംഭിച്ച നന്മകളെ മുറുകെ പിടിച്ചു കനോഷ്യൻ സന്യാസ സമൂഹം ഒത്തിരി പൊതുസേവനങ്ങൾ ചെയ്തുകൊണ്ട് ജൈത്രയാത്ര തുടരുന്നു. ധന്യ മദർ ഫെർണാണ്ടയുടെ ജീവിതവും സേവനങ്ങളും സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ ഒത്തിരി മാറ്റം കൊണ്ടുവരാൻ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആ നന്മകളെ ആദരവോടുകൂടെ അഭിനന്ദിക്കാൻ ഈ ദിനം അനുസ്മരിക്കപ്പെടുന്നു. ആലപ്പുഴ രൂപതയിൽ സേവനം ചെയ്യുന്ന കനോഷ്യൻ സിസ്റ്റേഴ്സ് ഇന്നത്തെ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകുന്നു.
രാവിലെ 5.30ന് ദിവ്യബലി- ഫാ. പ്രഭു ആന്റണി. ഏഴിന് പ്രഭാത പ്രാര്‍ഥന, ദിവ്യബലി- ഫാ. ഗാസ്പര്‍ കോയില്‍പറമ്പില്‍. വചനപ്രഘോഷണം- ഫാ. തമ്പി കല്ലുപുരയ്ക്കല്‍. ഒമ്പതിന് ദിവ്യബലി- ഫാ.സ്റ്റീഫന്‍ എം. പുന്നയ്ക്കല്‍. വചനപ്രഘോഷണം-ഫാ. ആന്സന് അറുകുലശേരി (ശുശ്രൂഷ ക്രമീകരണം-മദ്യവിരുദ്ധ സമിതി, ഇടവക രൂപതാതലം). 11ന് ദിവ്യബലി-ഫാ. മൈക്കിള്‍ കുന്നേല്‍. വചനപ്രഘോഷണം-ഫാ. തോമസ് ഇരുമ്പുകുത്തി (ശുശ്രൂഷ ക്രമീകരണം-സെന്റ് ഫ്രാന്‍സിസ് അസിസി ഹൈസ്കൂള്‍ അര്‍ത്തുങ്കല്‍).
വൈകുന്നേരം മൂന്നിന് ഇംഗ്ലീഷ് ഭാഷയില്‍ ദിവ്യബലി-ഫാ. മരിയ സൂസൈ. വചനപ്രഘോഷണം-ഫാ. സാംസണ് ആഞ്ഞിലിപ്പറമ്പില്‍ (ശുശ്രൂഷ ക്രമീകരണം-കോള്‍പിംഗ് സൊസൈറ്റി, ഇടവക രൂപതാതലം). അഞ്ചിന് ജപമാല, നൊവേന, ലിറ്റനി. ആറിന് ദിവ്യബലി-ഫാ. ജോര്‍ജ് കിഴക്കേവീട്ടില്‍. വചനപ്രഘോഷണം-ഫാ. ജോസഫ് ഡെറി വാലയില്‍ (ശുശ്രൂഷ ക്രമീകരണം-കനോഷ്യന്‍ സിസ്റ്റേഴ്സ്). രാത്രി എട്ടിന് സീറോ മലബാര്‍ റീത്തില്‍ ദിവ്യബലി-ഫാ. ബിബിന്‍ കുരിശുതറ. ഒമ്പതിന് ദിവ്യബലി, വചനപ്രഘോഷണം-ഫാ. മൈക്കിള്‍ അരയന്‍പറമ്പില്‍. 10ന് ദിവ്യബലി, വചനപ്രഘോഷണം-ഫാ. ജാക്സണ് ജയിംസ്.