ലോംഗ് മാർച്ചിനു കുട്ടനാട്ടിൽ ഇന്നു സ്വീകരണം
1246048
Monday, December 5, 2022 10:52 PM IST
മങ്കൊമ്പ്: മയക്കുമരുന്നു വ്യാപനം തടയുക, മത്സ്യത്തൊഴിലാളി- തീരദേശ മേഖലാ പ്രശ്നങ്ങൾ പരിഹരിക്കുക, കർഷകരുടെ ദുരിതങ്ങൾക്കു പരിഹാരം കാണുക, അശാസ്ത്രീയമായ ബഫർ സോൺ നിർണയം തിരുത്തുക, തൊഴിലില്ലായ്മയ്ക്കു പരിഹാരം ഉണ്ടാക്കുക, ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് ഓഫ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പള്ളിവാതുക്കൽ നയിക്കുന്ന ലോംഗ് മാർച്ചിന് ഇന്നു കുട്ടനാട്ടിൽ സ്വീകരണം നൽകും.
ചമ്പക്കുളം ബസലിക്ക പള്ളി, എടത്വ സെൻറ് ജോർജ് പള്ളി എന്നീവിടങ്ങളിലാണ് സ്വികരണം.
ഉച്ചകഴിഞ്ഞ് മുന്നിന് ചമ്പക്കുളത്തെ സ്വീകരണ പരിപാടി റെക്ടർ ഫാ. ഗ്രിഗറി ഓണംകുളവും നാലിന് എടത്വയിൽ നടക്കുന്ന സ്വീകരണ പരിപാടി വികാരി ഫാ. മാത്യു ചൂരവടിയും ഉദ്ഘാടനം ചെയ്യും.