കന്നി മത്സരത്തിൽ ഒന്നാമനായി അദ്വൈത്
1244291
Tuesday, November 29, 2022 10:57 PM IST
ആലപ്പുഴ: അരങ്ങേറ്റത്തിന്റെ ഏഴാം നാളിൽ സ്കൂൾ കലോത്സവ വേദിയിൽ എത്തിയ അദ്വൈത് മേളപ്പതക്കത്തിൽ കന്നി മത്സരത്തിൽ ഒന്നാമനായി. മുതുകളും വിഎച്ച്എസ്എസിലെ 8-ാം ക്ലാസ് വിദ്യാർഥിയായ അദ്വൈത് കഴിഞ്ഞ ആഴ്ചയാണ് ഏവൂർ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ കഥകളിക്ക് ചെണ്ടകൊട്ടി അരങ്ങേറ്റം കുറിച്ചത്.
കലാമണ്ഡലം ചേപ്പാട് നടത്തിയ പഠനകളരിയിൽനിന്ന് ചെണ്ടമേളത്തിന്റെ ബാലം പാഠം പഠിച്ച അദ്വൈത് ഇപ്പോൾ കണ്ടല്ലൂർ ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിൽ തായമ്പകയിൽ പഠനം നടത്തിവരുന്നു. പ്രവാസിയായ കൃഷ്ണകുമാറിന്റെയും ആലപ്പുഴ മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് രാജലക്ഷ്മി ദമ്പതികളുടെ മകനാണ്. കീർത്തന സഹോദരിയാണ്.
കലോത്സവ വേദിയില്‍ ഇന്ന്
വേദി 1: ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയം: മോഹിനിയാട്ടം- യുപി, എച്ച്എസ്, എച്ച്എസ്എസ്, സംഘനൃത്തം-എച്ച്എസ്, എച്ച്എസ്എസ്.
വേദി 2: ജവഹര്‍ ബാലഭവന്: കേരളനടനം-എച്ച്എസ്, എച്ച്എസ്എസ്, സംഘനൃത്തം-യുപി.
വേദി 3: എസ്ഡിവി സെന്റിനറി ഹാള്‍: സ്കിറ്റ് ഇംഗ്ലീഷ്- യുപി, എച്ച്എസ്, എച്ച്എസ്എസ്, മൈം-എച്ച്എസ്എസ്, നാടകം- എച്ച്എസ്എസ്.
വേദി 4: ബെസന്റ് ഹാള്‍: സംസ്കൃത കലോത്സവം: ഗാനാലാപനം- യുപി, എച്ച്എസ്, സംഘഗാനം -യുപി, എച്ച്എസ്, അഷ്ടപതി- എച്ച്എസ്, വന്ദേമാതരം- യുപി, എച്ച്എസ്, നാടകം- എച്ച്എസ്.
വേദി 5: എസ്ഡിവിജെബിഎസ്: വയലിന് വെസ്റ്റേണ്‍-എച്ച്എസ്, എച്ച്എസ്എസ്, ഗിറ്റാര്‍-എച്ച്എസ്, എച്ച്എസ്എസ്, തബല-എച്ച്എസ്, എച്ച്എസ്എസ്.
വേദി 6: ഗവ. മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍: അറബനമുട്ട്- എച്ച്എസ്, എച്ച്എസ്എസ്, ദഫ് മട്ട്- എച്ച്എസ്, എച്ച്എസ്എ.
വേദി 7: ഗവ. മുഹമ്മദന്‍സ് ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂള്‍: അറബിക് കലോത്സവം മോണോ ആക്ട്- യുപി, എച്ച്എസ്, കഥാപ്രസംഗം- എച്ച്എസ്, അറബിഗാനം- യുപി, എച്ച്എസ്, സംഘഗാനം യുപി, എച്ച്എസ്.
വേദി 8: ഗവണ്മെന്റ് ഗേള്‍സ് നഴ്സറി: കഥാപ്രസംഗം- യുപി, എച്ച്എസ്, എച്ച്എസ്എസ്.
വേദി 9: ടിഡിഎച്ച്എസ്എസ്: ലളിതഗാനം- യുപി, എച്ച്എസ്, ദേശഭക്തിഗാനം യുപി, എച്ച്എസ്, എച്ച്എസ്എസ്.
വേദി 10: സിഎംഎസ്എല്‍പിഎസ്: പ്രസംഗം മലയാളം- യുപി, എച്ച്എസ്, എച്ച്എസ്എസ്, പദ്യം ചൊല്ലല്‍ മലയാളം- യുപി, എച്ച്എസ്, എച്ച്എസ്എസ്.
വേദി 11: സെന്റ് ആന്റണീസ് ജിഎച്ച്എസ്എസ്: മിമിക്രി- എച്ച്എസ്, എച്ച്എസ്എസ്.
വേദി 12: ഗവണ്മെന്റ് മുഹമ്മദന്‍സ് എച്ച്എസ്എല്‍പിഎസ്: പ്രസംഗം ഇംഗ്ലീഷ്-യുപി, എച്ച്എസ്, എച്ച്എസ്എസ്, പദ്യംചൊല്ലല്‍ ഇംഗ്ലീഷ്-യുപി, എച്ച്എസ്, എച്ച്എസ്എസ്.