വിഴിഞ്ഞം സമരത്തിനു ഐക്യദാര്‍ഢ്യവുമായി സെന്റ് അല്‍ഫോന്‍സാ സഹൃദയ കൂട്ടായ്മ
1227265
Monday, October 3, 2022 10:59 PM IST
എടത്വ: കഴിഞ്ഞ 75 ദിവസങ്ങളായി അതിജീവനത്തിനുവേണ്ടി വിഴിഞ്ഞത്ത് സമരം നടത്തുന്ന പ്രദേശവാസികള്‍ക്കു പിന്തുണയുമായി പോച്ച അല്‍ഫോന്‍സാപുരം സെന്റ് അല്‍ഫോന്‍സാ സഹൃദയ കൂട്ടായ്മ. പ്രദേശത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കു നേരേ മുഖം തിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് അംഗങ്ങള്‍ വിഴിഞ്ഞത്തെത്തിയത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യത്യസ്തങ്ങളായ സമരപരിപാടികള്‍ പോച്ച അല്ഫോന്സാപുരത്ത് സംഘം ആവിഷ്കരിച്ചിരുന്നു.
പോച്ചയാറ്റില് വള്ളങ്ങള്‍ ഉപയോഗിച്ച് വള്ളച്ചങ്ങല സൃഷ്ടിച്ചു. തുടര്‍ന്നും സമരവേദിയില്‍ കൂടുതല്‍ ആളുകളെ എത്തിക്കുന്നതിനും തീരുമാനിച്ചു.
പ്രസിഡന്റ് ജയന് ജോസഫ് പുന്നപ്ര, സെക്രട്ടറി സോണിമോന്‍ ചാക്കോ കുറുപ്പന്‍പറമ്പില്‍, ട്രഷറര്‍ ചാക്കോ സ്കറിയ പുന്നപ്ര, വിനോദ് മാത്യു മുണ്ടകത്തില്‍, സെബിന് പടിഞ്ഞാറേവീട്, തങ്കച്ചന് പുന്നപ്ര, കുഞ്ഞച്ചന് ഇക്കരവീട് തുടങ്ങിയവർ പ്രസംഗിച്ചു.