പ്രതിഷേധ മാര്‍ച്ചും പൊതുസമ്മേളനവും
1225578
Wednesday, September 28, 2022 10:46 PM IST
മാവേലിക്കര: കേരള സ്റ്റേറ്റ് എക്സ് സര്‍വീസ് ലീഗ് മാവേലിക്കര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരുന്ന വിമുക്തഭടന്മാരെ അകാരണമായി തല്ലിച്ചതച്ച സാമൂഹിക വരുദ്ധര്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ചും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നാളെ 4.30ന് പുതിയകാവില്‍നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് ബുദ്ധജംഗ്ഷനില്‍ സമാപിക്കും. മുനിസിപ്പല്‍ ചെയര്മാന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് എസ്. മുരളീധര കൈമള്‍ അധ്യക്ഷത വഹിക്കും.