ദി​ശ മെ​ഗാ ജോ​ബ് ഫെ​യ​ര്‍ ന​ട​ത്തി
Sunday, September 25, 2022 11:12 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ള്‍​ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ആ​ല​പ്പു​ഴ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ല്‍ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദി​ശ മെ​ഗാ ജോ​ബ് ഫെ​യ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ൾ​ക്ക് 2024 ഓ​ടെ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള തീ​വ്ര​യ​ത്ന​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് എ​ച്ച്. സ​ലാം എംഎ​ൽഎ ​പ​റ​ഞ്ഞു. ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്, എം​പ്ലോ​യ​ബ​ലി​റ്റി സെ​ൻ​റ​ർ ക​ള​ർ​കോ​ട് എ​സ്‌ഡി ​കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ദി​ശ തൊ​ഴി​ൽ മേ​ള എ​ന്ന പേ​രി​ൽ ന​ട​ത്തി​യ മെ​ഗാ ജോ​ബ് ഫെ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.
1613 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത തൊ​ഴി​ൽ മേ​ള​യി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 27 ക​മ്പ​നി​ക​ൾ, ര​ണ്ട് ബാ​ങ്കി​ംഗ് സ്ഥാ​പ​ന​ങ്ങ​ൾ, ആ​റ് മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ൾ, ജൂ​വ​ല​റി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള റീ​ട്ട​യി​ൽ സ്ഥാ​പ​ന​ങ്ങ​ൾ, പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ തൊ​ഴി​ൽ ദാ​താ​ക്ക​ളാ​യി പ​ങ്കെ​ടു​ത്തു. വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് 389 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. 486 പേ​ർ ചു​രു​ക്കപ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടു.
എ​സ്ഡി ​കോ​ളജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ൺ സൗ​മ്യ രാ​ജ് അ​ധ്യ​ക്ഷ​യാ​യി. വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്. ഹ​രി​കൃ​ഷ്ണ​ൻ, കോ​ളജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ എ​ൻ. സ​ര​സ്വ​തി, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ മ​ഞ്ജു വി. ​നാ​യ​ർ, ക​രി​യം ഗൈ​ഡ​ൻ​സ് കോ​-ഓർ​ഡി​നേ​റ്റ​ർ ദാ​മു ച​ന്ദ്ര​ൻ, ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ ഡി.എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.