മാർ യൗസേബിയോസ് പാലിയേറ്റീവ് ഹോം കെയർ സെന്റർ വാർഷികം
1507670
Thursday, January 23, 2025 4:32 AM IST
പത്തനംതിട്ട: നിരാശ്രയരായ കിടപ്പുരോഗികൾക്കും നിരാലംബരായ വയോധികർക്കും സഹായം നൽകി പ്രവർത്തിക്കുന്ന മാർ യൗസേബിയോസ് പാലിയേറ്റീവ് ഹോം കെയർ യൂണിറ്റ് പത്താം വാർഷികം ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഫാ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഡയറക്ടർ ഫാ. ഗബ്രിയേൽ ജോസഫ്, ഫാ. ടൈറ്റസ് ജോർജ്, ഫാ. ജിത്തു തോമസ്, പി.ടി. അച്ചൻകുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു.
കാൻസർ, കിഡ്നി രോഗികളും ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചവരും വാർധക്യസഹജമായ രോഗങ്ങൾ ബാധിച്ചവരുമാണ് ഹോം കെയറിലുള്ളത്.