ലൈബ്രറി വികസന പദ്ധതി
1497268
Wednesday, January 22, 2025 3:57 AM IST
തിരുവല്ല: സെന്റ് തോമസ് ടിടിഐയുടെ ശതാബ്ദിയോടനുബന്ധിച്ചുള്ള വചസ് ലൈബ്രറി വികസന പദ്ധതി തുകലശേരി സിഎംഎസ് എൽപി സ്കൂളിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് എ.വി. ജോർജ് ഉദ്ഘാടനം ചെയ്തു.
ലോക്കൽ മാനേജർ റവ. സി.വൈ. തോമസിന്റെ അധ്യക്ഷതയിൽ ടിടിഐ പ്രിൻസിപ്പൽ മറിയംതോമസ് , ഹെഡ്മാസ്റ്റർ കെ.പി. ഷാജി എന്നിവർ പ്രസംഗിച്ചു. പത്ത് എൽപി സ്കൂളുകൾക്ക് അലമാരയും പുസ്തകങ്ങളും നൽകുന്ന പദ്ധതിയാണിത്.