ക്രിസ്തുവിൽ ഒന്നാകണം: ബിഷപ് തോമസ് ശാമുവൽ
1507669
Thursday, January 23, 2025 4:32 AM IST
ഇരവിപേരൂർ: ക്രിസ്തുവിൽ ഒന്നാകുകയെന്നത് ക്രൈസ്തവ സഭകൾ പ്രഥമദൗത്യമായി സ്വീകരിക്കണമെന്ന് സിഎസ്ഐ ബിഷപ് തോമസ് ശാമുവേൽ. കേരള കാത്തലിക് ബിഷപ്സ് കൗൺസിലും കേരള കൗൺസിൽ ഓഫ് ചർച്ചസും സംയുക്തമായി നടത്തുന്ന പ്രാർഥനാ വാരത്തോടനുബന്ധിച്ച് ഇരവിപേരൂർ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നടന്ന പ്രാർഥനാ കൂട്ടായ്മയിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
വികാരി ഫാ. ബെന്നി ഏബ്രഹാം മാമലശേരിൽ അധ്യക്ഷത വഹിച്ചു. കെസിസി കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റ്റിറ്റിൻ തേവരുമുറിയിൽ, കെസിസി തിരുവല്ല സൊൺ വൈസ് പ്രസിഡന്റ് ഫാ. ബിനു വർഗീസ്, ഫാ. സാജൻ സി. അലക്സ്, ഫാ. ജൂബി തോപ്പിൽ, ഫാ. ബിബിൻ ആൻഡ്രൂസ്, ഫാ. ജോൺ മാത്യു, മേജർ സി.ജെ. ജോൺസൺ, രാജു തോട്ടത്തിൽ, ബെൻസി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.