കോന്നി ബ്ലോക്ക് പഞ്ചായത്ത്: ആർ. ദേവകുമാർ വൈസ് പ്രസിഡന്റ്
1507664
Thursday, January 23, 2025 4:32 AM IST
കോന്നി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ ആർ. ദേവകുമാർ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായിരുന്ന എൽഡിഎഫിലെ നീതു ചാർളി അവിശ്വാസ നോട്ടീസിനെത്തുടർന്നു രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
13 അംഗ ഭരണസമിതിയിലെ ഏഴുപേരുടെ വോട്ട് നേടിയാണ് ദേവകുമാർ വിജയിച്ചത്. ഭരണസമിതിയുടെ തുടക്കത്തിൽ ദേവകുമാറായിരുന്നു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്.
യുഡിഎഫ് അംഗം ജിജി സജി കൂറുമാറി എൽഡിഎഫിനൊപ്പം ചേർന്ന് ഭരണം അട്ടിമറിച്ചതോടെയാണ് ദേവകുമാർ സ്ഥാനം ഒഴിഞ്ഞത്.
ജിജി സജി അയോഗ്യയായതിനു പിന്നാലെ കോൺഗ്രസിലെ എം.വി. അന്പിളി വീണ്ടും പ്രസിഡന്റായി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് എൽഡിഎഫ് തുടർന്നെങ്കിലും ഉപതെരഞ്ഞെടുപ്പിൽ ഇളകൊള്ളൂർ സീറ്റ് യുഡിഎഫ് നിലനിർത്തിയതോടെ ഭൂരിപക്ഷം നേടി.