എല്ലാ മേഖലകളിലും ശുശ്രൂഷാ മനോഭാവം വളരണം: വികാരി ജനറാൾ
1497674
Thursday, January 23, 2025 4:10 AM IST
പത്തനംതിട്ട: ആധ്യാത്മിക മേഖലയോടൊപ്പം രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ശുശ്രൂഷാ മനോഭാവം വളർന്നുവരണമെന്ന് പത്തനംതിട്ട രൂപത വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ.
മലങ്കര കാത്തലിക് അസോസിയേഷൻ പത്തനംതിട്ട ഭദ്രാസന സമിതിയുടെ വാർഷിക അസംബ്ലിയും 2025-2026 വർഷ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സജി പീടികയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാ. ഏബ്രഹാം മണ്ണിൽ, ഫാ. ജോൺസൺ പാറക്കൽ, ഫാ. ഏലിയാസ് ഒഐസി, ഫാ. ഷൈജു മാത്യു ഒഐസി, ഫാ. മനോജ് മേപ്പുറത്ത്, ഫാ. വർഗീസ് കുത്തനേത്ത്, ജോസ് മാത്യു, സണ്ണി ജോർജ്, ചെറിയാൻ ചെന്നീർക്കര, തോമസ് ഏബ്രഹാം, എം.എസ്. സാമുവൽ, സോഫി ജയിംസ്, ജിജി റെജി, ജോർജ് യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.
വൈദിക ജില്ലകളുടെ റിപ്പോർട്ട് ഷീജ ഏബ്രഹാം, ബെറ്റ്സി വർഗീസ്, കെ.എ. മൈക്കിൾ, തോമസ് ഏബ്രഹാം, ലൗലി രാജൻ തുടങ്ങിയവർ അവതരിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഫിലിപ്പ് ജോർജ്, ഭദ്രാസന അജപാലനസമിതി സെക്രട്ടറി വി.ടി. രാജൻ, 2010 -2024 കാലഘട്ടത്തിൽ നേതൃനിരയിൽ പ്രവർത്തിച്ചവർ എന്നിവരെ മെമെന്റോ നൽകി ആദരിച്ചു.
ഭദ്രാസനസമിതിയുടെ പുതിയ ഭാരവാഹികളായി ജോസ് മാത്യു - പ്രസിഡന്റ്, എം.എം. തോമസ് - ജനറൽ സെക്രട്ടറി, ജോർജ് യോഹന്നാൻ - ട്രഷറർ, എം.എസ്. സാമുവൽ, രാജു ഏബ്രഹാം, വൈ. അന്നമ്മ - വൈസ് പ്രസിഡന്റുമാർ, ഏബ്രഹാം പുറത്തൂട്ട്, മാത്യു കെ. തോമസ്, ലിജോ ബിനു - സെക്രട്ടറിമാർ,
സജി പീടികയിൽ, വിൽസൺ പാലവിള, ബെറ്റ്സി വർഗീസ് - സഭാതല പ്രതിനിധികൾ, തോമസ് തുണ്ടിയത്ത്, പി.കെ. ജോസഫ്, തോമസ് കുരമ്പാല, റെനി ജേക്കബ്, ജോയൽ മാത്യു - ജില്ലാ എക്സിക്യൂട്ടീവംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.