തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കും
1497259
Wednesday, January 22, 2025 3:55 AM IST
തിരുവല്ല: താലൂക്ക് ആശുപത്രിയില്‍ 2.25 കോടി രൂപ ചെലവില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയുമായി ജില്ലാ ശുചിത്വ മിഷന്.
പ്രതിദിനം 225 കിലോ ലിറ്റര്‍ ശുദ്ധീകരണ ശേഷിയുളളതാണ് പ്ലാന്റ്. തിരുവല്ല നഗരസഭാധ്യക്ഷ അനു ജോർജിന്റെ അധ്യക്ഷതയില്‍ ടെന്‍ഡര്‍ ഡോക്യുമെന്റ് അവതരണ യോഗം ചേര്‍ന്നു.
ജില്ലാ ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ നിഫി എസ്. ഹക്ക്, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് അരുണ്‍ വേണുഗോപാല്‍, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭാ വിനു,
എൻജിനിയര്‍ ഷീജാ ബി. റാണി, അസിസ്റ്റന്റ് എൻജിനിയര്‍ പി. ആര്. അനുപമ, ക്ലീന്‍ സിറ്റി മാനേജര്‍ ബി.പി. ബിജു എന്നിവര്‍ പങ്കെടുത്തു.