കാദീശ്ത്താ പള്ളി പെരുന്നാളിനു കൊടിയേറി
1497275
Wednesday, January 22, 2025 4:11 AM IST
തുന്പമൺ: തുന്പമൺ നോർത്ത് കാദീശ്ത്താ ഓർത്തഡോക്സ് പള്ളിയിൽ 125 -ാമത് പെരുന്നാളിനു കൊടിയേറി. വികാരി ഫാ. ജേക്കബ് കല്ലിച്ചേത്ത് കൊടിയേറ്റ് നിർവഹിച്ചു. റവ. കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ സന്നിഹിതനായിരുന്നു.
ഇടവകയുടെ ശതോത്തര രജതജൂബിലി സമാപനത്തോടനുബന്ധിച്ച ദീപശിഖ പ്രയാണം പരുമല തിരുമേനിയുടെ കബറിങ്കൽനിന്ന് ആരംഭിച്ച് പള്ളിയിൽ സമാപിച്ചു.
ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത ദീപശിഖ പ്രയാണം ആശിർവദിച്ചു. പെരുന്നാൾ സമാപനവും ജൂബിലി സമ്മേളനവും 27, 28 തീയതികളിലായി നടക്കും.