കെപിഎസ്ടിഎ ജില്ലാസമ്മേളനം നാളെ മുതൽ
1497667
Thursday, January 23, 2025 4:03 AM IST
പത്തനംതിട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ജില്ലാ സമ്മേളനം 24, 25 തീയതികളിൽ അടൂർ വൈഎംസിഎ ഹാളിൽ നടക്കും. വിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാളെ വൈകുന്നേരം 4.30ന് ജില്ലാ കൗൺസിൽ യോഗം ചേരും. സംസ്ഥാന നിർവാഹക സമിതിയംഗം വി.ജി. കിഷോർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിക്കും.
25നു രാവിലെ 9.30ന് വിദ്യാഭ്യാസ സെമിനാർ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിക്കും. 11ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജിന്റെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ മുഖ്യപ്രഭാഷണം നടത്തും.
1.30ന് വനിതാ സമ്മേളനം സംസ്ഥാന കൗൺസലർ പ്രീത ബി. നായർ ഉദ്ഘാടനം ചെയ്യും. ജില്ലാ ജോയിന്റ് സെക്രട്ടറി രജിത ആർ. നായർ അധ്യക്ഷത വഹിക്കും. സംസ്ഥാന കൗൺസലർ ബിറ്റി അന്നമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തും.
2.30ന് സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസലർ എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി എസ്. പ്രേം, ട്രഷറർ ഫ്രെഡി ഉമ്മൻ, വി.ജി. കിഷോർ, വർഗീസ് ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.