പത്തനംതിട്ടക്കാര് പത്തനംതിട്ടയിലൊരുക്കിയ സൂപ്പര്‍ ജിമ്നി നാളെ പ്രദര്‍ശനത്തിനെത്തും
1497666
Thursday, January 23, 2025 4:03 AM IST
പത്തനംതിട്ട: പത്തനംതിട്ടയില്നിന്നുളള നിര്‍മാതാവും സംവിധായകനും ചേര്‍ന്ന് പൂര്‍ണമായും ഇവിടെത്തന്നെ ചിത്രീകരിച്ച സൂപ്പര്‍ ജിമ്നി നാളെ തിയറ്ററുകളില്‍ എത്തും. സംസ്ഥാനമൊട്ടാകെ 35 സെന്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് രാജേഷ് മലയാലപ്പുഴ, സംവിധായകന് അനു പുരുഷോത്ത്, അഭിനേതാവ് എം.ജെ. പ്രസാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചാനല്‍ അവതാരക മീനാക്ഷി മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന് തന്നെയാണ്. ചെങ്ങറ എസ്റ്റേറ്റ്, കൊടുമണ്‍, തിരുവല്ല, അടൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. കുടശനാട് കനകം, കോബ്ര രാജേഷ്, കലാഭവന്‍ റഹ്മാന്, കലാഭവന്‍ നാരായണന് കുട്ടി, സീമ ജി. നായര്‍, പ്രിയങ്ക, ഡോ. രജിത് കുമാര്‍, ജയകൃഷ്ണന്, ജയശങ്കര്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
പച്ചത്തപ്പ് എന്ന ആദ്യ ചിത്രത്തിലൂടെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയ സംവിധായകന് അനു പുരുഷോത്തിന്റെ രണ്ടാമത്തെ ചിത്രമാണ്.
പരിസ്ഥിതി സംരക്ഷണം, മാലിന്യനിര്‍മാര്‍ജനം, ലഹരിവിരുദ്ധ സന്ദേശം എന്നിവ ഉള്‍ക്കൊള്ളിച്ച് കുടുംബ പശ്ചാത്തലത്തിലാണ് സിനിമ തയാറാക്കിയിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളെ ചിത്രത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നുള്ളതും പ്രത്യേകതയാണ്.