റാന്നി കാത്തലിക് കൺവൻഷൻ നാളെ മുതൽ
1497260
Wednesday, January 22, 2025 3:55 AM IST
റാന്നി: റാന്നിയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ കത്തോലിക്കാ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 61-ാമത് റാന്നി കാത്തലിക് കൺവൻഷൻ നാളെ മുതൽ 26 വരെ റാന്നി സെന്റ് മേരീസ് സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
നാളെ 6.30ന് തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 6.45ന് ഫാ.ഡോ. മാത്യു മഴുവഞ്ചേരിൽ വചന സന്ദേശം നൽകും.
24ന് 6.30 ന് ഫാ. ജിസൺ പോൾ വേങ്ങശേരി, 25ന് ബ്രദർ സുനിൽ എന്നിവർ വചന സന്ദേശം നൽകും. 26ന് 6.15ന് സിസ്റ്റർ ജോപ്സി എസ്ഐസി, 6.30ന് ഫാ. ജിൻസ് എന്നിവരും പ്രസംഗിക്കും.
കൺവൻഷൻ നടത്തിപ്പിന് ഫാ. ഷാജി ബഹനാൻ - പ്രസിഡന്റ്, റിനോ സാക് - സെക്രട്ടറി, ഫാ. തോമസ് മുണ്ടിയാനിക്കൽ, ഫാ. ജിസ് ഐക്കര, ഫാ. പോൾ നെൽസൺ എന്നിവരുൾപ്പെട്ട കമ്മിറ്റി നേതൃത്വം നൽകും.