ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 6.92 കോടി
1507665
Thursday, January 23, 2025 4:32 AM IST
കോന്നി: നിയോജക മണ്ഡലത്തിലെ 34 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് 6.92 കോടി രൂപ യുടെ ഭരണാനുമതി ലഭിച്ചതായി കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. തദ്ദേശ ഗ്രാമീണ റോഡ് വികസന പദ്ധതി, എംഎൽഎ ആസ്തി വികസന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർവഹണച്ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പ്രവൃത്തികൾ വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നിർദേശം നൽകുമെന്ന് എംഎൽഎ അറിയിച്ചു.