സംരക്ഷണഭിത്തി നിർമാണോദ്ഘാടനം
1497671
Thursday, January 23, 2025 4:03 AM IST
കോന്നി: ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിലെ ആവോലിക്കുഴി ശിവഗംഗ ഉന്നതിയിൽ മണ്ണിടിച്ചിൽ ഭീഷണിയിൽ. അപകടാവസ്ഥയിലുള്ള വീടുകളുടെ സംരക്ഷണഭിത്തി നിർമിക്കുന്നതിനായി 54 ലക്ഷം രൂപ അനുവദിച്ച പ്രവൃത്തിയുടെ നിർമാണോദ്ഘാടനം കെ.യു. ജനീഷ് കുമാർ എംഎൽഎ ആവോലിക്കുഴ ഉന്നതിയിൽ നിർവഹിച്ചു.
മഴക്കാലത്ത് മണ്ണിടിച്ചിൽമൂലം ആവോലിക്കുഴി ഉന്നതിയിലെ നിരവധി വീടുകൾ സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലുള്ള നിലയിലായതിനെത്തുടർന്ന് ജനീഷ് കുമാർ എംഎൽഎ നൽകിയ നിർദേശത്തേത്തുടർന്ന് സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന 54 ലക്ഷം രൂപ സംരക്ഷണഭിത്തി നിർമാണത്തിനായി അനുവദിച്ചത്.
ജില്ലാ നിർമിതി കേന്ദ്രമാണ് പ്രവൃത്തിയുടെ നിർവഹണ ഏജൻസി. ചിറ്റാർ ആസ്ഥാനമായുള്ള മഹിമ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. ആവോലിക്കുഴി ഉന്നതിയിൽ നടന്ന ചടങ്ങിൽ ശിവഗംഗ ഉന്നതിയുടെ പ്രസിഡന്റ് പ്രസാദ് മുട്ടത്ത് അധ്യക്ഷത വഹിച്ചു.
കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കോന്നി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ജയകൃഷ്ണൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ബിജി കെ. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.