ഹരിതചട്ടം കാമ്പെയ്ന് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ശുചിത്വമിഷന്
1497274
Wednesday, January 22, 2025 4:11 AM IST
പത്തനംതിട്ട: മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുടെ ഉപയോഗത്തിനുമായി ഹരിതചട്ടം കാന്പെയ്ൻ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ ശുചിത്വ മിഷന്. നടപടികള്‍ ഊര്‍ജിതമാക്കാന്‍ നഗരസഭ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ക്ക് ശുചിത്വ മിഷന് നിര്‍ദേശം നല്കി.
പൊതുപരിപാടികള്‍ക്ക് ഭക്ഷണ വിതരണത്തിന് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കണം. പരിപാടിയുടെ അറിയിപ്പിന് തുണി ബാനറുകളാണ് അനുയോജ്യം. ഏകോപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായി ഒഴിവാക്കുന്നതിനുള്ള നിർദേശമാണ് കാന്പെയ്നിലൂടെ നൽകുന്നത്.