മഹാത്മാഗാന്ധി കുടുംബസംഗമം 30ന്
1497668
Thursday, January 23, 2025 4:03 AM IST
പത്തനംതിട്ട: മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കുവാനും വാര്‍ഡ് തലത്തില്‍ ബഹുജന അടിത്തറ വിപുലപ്പെടുത്തി സംഘടനാസംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിനുമായി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ 30 ന് ആരംഭിച്ച് ഫെബ്രുവരി 28 ന് അവസാനിക്കുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കും.
പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ്കുമാര്‍ ചെയര്‍മാനും സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം കണ്‍വീനറും ഡിസിസി ഭാരവാഹികളായ കെ. ജാസിംകുട്ടി, ഡി.എന്‍. തൃദീപ്, കോശി പി. സഖറിയ എന്നിവര്‍ അംഗങ്ങളുമായി ജില്ലാതല ഏകോപനസമിതി രൂപീകരിച്ചതായി ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.
മഹാത്മാഗാന്ധി കുടുംബസംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം 30നു വൈകുന്നേരം നാലിന് പത്തനംതിട്ട വെസ്റ്റ് മണ്ഡലത്തിലെ മുണ്ടുകോട്ടയ്ക്കല്‍ വാര്‍ഡില്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം പ്രഫ. പി.ജെ. കുര്യന് നിര്‍വഹിക്കും.