ഐക്യ കൂട്ടായ്മ 25ന്
1497672
Thursday, January 23, 2025 4:03 AM IST
തിരുവല്ല: നിരണം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിരണം, ക്രിസ്ത്യൻ ഫെലോഷ്യസ് ഓഫ് ഇന്ത്യ, തിരുവല്ല വിവിധ സഭകൾ എന്നിവരുടെ സഹകരണത്തിൽ 25 ന് ഉച്ചകഴിഞ്ഞ് 2.30 ന് നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ഓഡിറ്റോറിയത്തിൽ ഐക്യ ക്രിസ്തീയ കൂട്ടായ്മ സ്നേഹസംഗമം നടക്കും.
മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. കുറിയാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണവും മാർത്തോമ്മാ സഭ വികാരി ജനറാൾ റവ. ഡോ. കെ. മാത്യു അനുഗ്രഹ പ്രഭാഷണവും നടത്തും.