ച​ങ്ങ​നാ​ശേ​രി: 2025 ജൂ​ബി​ലി ഇ​ട​വ​ക​ക​ളി​ലും കൂ​ട്ടാ​യ്മ​ക​ളി​ലും കു​ടും​ബ​ങ്ങ​ളി​ലും അ​ജ​പാ​ല​ന​ത്തി​ന്‍റെ പു​തി​യൊ​രു ഉ​യ​ിര്‍ത്തെ​ഴു​ന്നേ​ല്‍പ്പി​നു​ള്ള വി​ളി​യാ​യി​ട്ടാ​ണ് ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. 2025 ജൂ​ബി​ലി വ​ര്‍ഷ​ത്തി​ന്‍റെ അ​തി​രൂ​പ​താ​സ​മി​തി നേ​തൃ​സ​മ്മേ​ള​നം അ​തി​രൂ​പ​ത കേ​ന്ദ്ര​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്. എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മാ​ര്‍പാ​പ്പ നി​ര്‍ദ്ദേ​ശി​ച്ച 10 ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ച് പ്ര​ത്യാ​ശ​യു​ടെ 10 അ​ട​യാ​ള​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

ജൂ​ബി​ലി​വ​ര്‍ഷ ക​ര്‍മ​പ​ദ്ധ​തി​യു​ടെ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന​വും ആ​ര്‍ച്ച്ബി​ഷ​പ് നി​ര്‍വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ല്‍ അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ളും ജൂ​ബി​ലി ജ​ന​റ​ല്‍ ക​ണ്‍വീ​ന​റു​മാ​യ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ ഫാ. ​ജോ​ര്‍ജ് മാ​ന്തു​രു​ത്തി​ല്‍ ച​ര്‍ച്ച ന​യി​ച്ചു.

ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ പ​ടി​ഞ്ഞാ​റേ​വീ​ടി​നെ ജൂ​ബി​ലി ജോ​യി​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യും മ​റി​യം പൊ​ട്ടു​ക​ള​ത്തെ സെ​ക്ര​ട്ട​റി​യാ​യും ജോ​സി ക​ട​ന്തോ​ട്, ജി​നോ​ദ് ഏ​ബ്രാ​ഹം എ​ന്നി​വ​രെ തെ​ക്ക​ന്‍ മേ​ഖ​ല കോ​ഓ​ർ​ഡി​നേ​റ്റ​ര്‍മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സ്ബി​റ്റ​റ​ൽ കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് ക​റു​ക​ക്ക​ളം, വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍മാ​ര്‍, അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ള്‍, അ​നി​മേ​റ്റേ​ഴ്‌​സ്, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍, ഫൊ​റോ​ന സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.