പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യി സു​ര​ക്ഷി​ത​മ​ല്ലാ​ത്ത കു​ടി​ലു​ക​ളി​ൽ ക​ഴി​യു​ന്ന നി​രാ​ലം​ബ​ർ​ക്ക് പ​ണി​തു ന​ൽ​കു​ന്ന 339 -ാമ​ത്തെ സ്നേ​ഹ​ഭ​വ​നം റാ​ന്നി സ്വ​ദേ​ശി ഏ​ബ്ര​ഹാം ജേ​ക്ക​ബി​ന്‍റെ സ​ഹാ​യ​ത്താ​ൽ പു​ത്തൂ​ർ മു​ക്കി​ൽ കൊ​ടി​മു​ക​ളി​ൽ ല​താ സ​ന്തോ​ഷി​നും കു​ടും​ബ​ത്തി​നു​മാ​യി നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും താ​ക്കോ​ൽ​ദാ​ന​വും ന​ട​ന്നു.

സ്വ​ന്ത​മാ​യ ഒ​രു ഭ​വ​നം നി​ർ​മി​ക്കാ​ൻ സാ​ധി​ക്കാ​തെ ല​ത​യും ഭ​ർ​ത്താ​വ് സ​ന്തോ​ഷും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു കു​ഞ്ഞു​ങ്ങ​ളും ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ ചോ​ർ​ന്നൊ​ലി​ക്കു​ന്ന ഒ​രു കു​ടി​ലി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്.

ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ നേ​രി​ൽ​ക്ക​ണ്ടു മ​ന​സി​ലാ​ക്കി​യ ഡോ. ​സു​നി​ൽ ഇ​വ​ർ​ക്കാ​യി ര​ണ്ടു​മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും ശു​ചി​മു​റി​യും സി​റ്റൗ​ട്ടു​മ​ട​ങ്ങി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.
ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ ശ്രീ​ജ, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ജ​യ​ലാ​ൽ, ജെ​യി​ൻ ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.