ഗൃഹനാഥൻ കുളത്തിൽ മരിച്ച നിലയിൽ
1601344
Monday, October 20, 2025 10:04 PM IST
പരവൂർ: ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പുതക്കുളം പുത്തൻകുളം താഴത്തു പുത്തൻവീട്ടിൽ ജനാർദ്ദനൻ പിള്ളയുടെ മകൻ അനിൽ കുമാർ (54) ആണ് മരിച്ചത്. പുത്തൻകുളത്ത് വീടിന് സമീപമുള്ള കുളത്തിൽ ഇന്നലെ രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
പരവൂർ പോലീസിനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മൃതദേഹം കരയ്ക്കെടുത്ത് ആളിനെ തിരിച്ചറിയുകയായിരുന്നു. മക്കൾ: അമൽ,അബിർ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12- ന്. പരവൂർ പോലീസ് കേസെടുത്തു.