ആ​ര്യ​ങ്കാ​വ്: അ​ച്ച​ൻ​കോ​വി​ൽ​പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ന്നു. ര​ണ്ട് ദി​വ​സ​മാ​യി ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 70 പ​ന്നി​ക​ളെ​യാ​ണ് വെ​ടി​വെ​ച്ച് കൊ​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ തോ​മ​സി​ന്‍റെ ഉ​ത്ത​ര​വി​നെ​ തു​ട​ർ​ന്ന് വ​ർ​ക്ക​ല​യി​ലെ ലൈ​സ​ൻ​സുള്ള അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​ന്‍റെ​യും വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ന്ന​ത്.

പ​ന്നി​ക​ൾ കാ​ർ​ഷി​ക​വി​ള ന​ശി​പ്പി​ക്കു​ക​യും കോ​ഴി​ക​ളെ​യും താ​റാ​വി​നെ​യും കൊ​ന്നു തി​ന്നു​ക​യും വീ​ടി​നു​ള്ളി​ലും ക​ട​യ്ക്കു​ള്ളി​ലും ക​യ​റി വീ​ട്ടു​സാ​ധ​ന​ങ്ങ​ളും ക​ട​യി​ലെ സാ​ധ​ന​ങ്ങ​ളും ന​ശി​പ്പി​ക്കു​ക​യും​ചെ​യ്തി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​ലും പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്ത് ഇ​ത് നാ​ലാ​മ​ത്തെ പ്രാ​വ​ശ്യ​മാ​ണ് അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​രെ കൊ​ണ്ട് പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ത​വ​ണ 130ഓ​ളം പ​ന്നി​ക​ളെ പി​ടി​ച്ചി​രു​ന്നു .