ശബരിമല സ്വർണക്കൊള്ള ഉന്നതതലത്തിൽ അന്വേഷണം നടത്തണം: എ.എ. അസീസ്
1600395
Friday, October 17, 2025 6:10 AM IST
കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ള ചില ഉദ്യോഗസ്ഥന്മാരിൽ ഒതുക്കി വകുപ്പ് മന്ത്രിയും ദേവസ്വം ബോർഡും നല്ലപിള്ള ചമയാൻ ശ്രമിക്കുകയാണെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിന്നിലുള്ള വൻകിടക്കാരെ കണ്ടെത്താൻ ഉന്നത തലത്തിൽ അന്വേഷണം നടത്തണമെന്നും യുടിയുസി ദേശീയ പ്രസിഡന്റ് എ.എ. അസീസ്. യുടിയുസി നേതൃത്വത്തിൽ കൊല്ലം അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ഓഫീസ് പടിക്കൽ നടന്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഇടവനശേരി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആർഎസ്പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, പി.പ്രകാശ് ബാബു, സജി ഡി.ആനന്ദ്, ടി.കെ സുൽഫി തുടങ്ങിയവർ പ്രസംഗിച്ചു.
ആർഎസ്പി കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽനിന്നും പ്രകടനമായിട്ടാണ് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്കു മാർച്ചും ധർണയ ും നടത്തിയത്.