കൊ​ല്ലം: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി ന​ട​ത്തു​ന്ന ജെഇഇ (​ജോ​യി​ന്‍റ് എ​ന്‍​ട്ര​ന്‍​സ് എ​ക്സാ​മി​നേ​ഷ​ന്‍) മെ​യി​നി​ന് അ​പേ​ക്ഷ​യോ​ടൊ​പ്പം പ​രീ​ക്ഷാ​ർ​ഥി​യു​ടെ അ​മ്മ​യു​ടെ പേ​രു​ള​ള ആ​ധാ​ര്‍ കാ​ർ​ഡ് മ​തി​യാ​കു​മെ​ന്നു എ​ൻ.കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി.

2025 സെ​പ്റ്റം​ബ​ര്‍ 29ന് ​നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി പ്ര​സി​ദ്ധീ​ക​രി​ച്ച നോ​ട്ടീ​സ് പ്ര​കാ​രം പ​രീ​ക്ഷാ​ർ​ഥി​യു​ടെ അ​ച്ഛ​ന്‍റെ പേ​ര് ഉ​ള്‍​പ്പെ​ട്ട ആ​ധാ​ര്‍ കാ​ര്‍​ഡ് അ​പേ​ക്ഷ​യോ​ടൊ​പ്പം അ​യക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ ചെ​യ്തി​രു​ന്ന​ത്. പ​രീ​ക്ഷ​യ്ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍​ക്കും ആ​ശ​ങ്ക​യും ആ​ശ​യ​കു​ഴ​പ്പ​വും ഉ​ണ്ടാ​യി.

യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ വ്യ​വ​സ്ഥ​ക​ള്‍ പ്ര​കാ​രം ആ​ധാ​ര്‍ കാ​ര്‍​ഡി​ല്‍ അ​ച്ഛ​ന്‍റെ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തു​വാ​നു​ള​ള പ്ര​ത്യേ​ക​മാ​യ വ്യ​വ​സ്ഥ​യി​ല്ല. ആ​ധാ​റില്‍ അ​ച്ഛ​ന്‍റെ​യോ അ​മ്മ​യു​ടെ​യോ ര​ക്ഷ​ക​ര്‍​ത്താ​വി​ന്‍റെ​യോ ഭ​ര്‍​ത്താ​വി​ന്‍റെ​യോ ഭാ​ര്യ​യു​ടെ​യോ പേ​ര് കെ​യ​ര്‍ ഓ​ഫായി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് വ്യ​വ​സ്ഥ.