അപ്പുക്കുട്ടന് കാവലായി പത്തനാപുരം ഗാന്ധിഭവന്
1600394
Friday, October 17, 2025 6:10 AM IST
പത്തനാപുരം: വാര്‍ധക്യസഹജമായ അവശതകളാല്‍ കഴിഞ്ഞിരുന്ന അപ്പുക്കുട്ടന് പൊതുപ്രവര്‍ത്തകരുടെ ഇടപെടലില്‍ ഗാന്ധിഭവനില്‍ അഭയം.ജോലി അന്വേഷിച്ചു വളരെ ചെറുപ്പത്തിലാണ് അപ്പുക്കുട്ടന് കൊല്ലം തെന്മലയിലെ ആര്യങ്കാവില്‍ എത്തുന്നത്.
ഏത് ജോലി ചെയ്യാനും യാതൊരു മടിയും കാട്ടാതിരുന്ന അപ്പുക്കുട്ടന് പൊതുവേ ശാന്ത പ്രകൃതക്കാരനാണ്.
ആര്യങ്കാവ് കൃഷിസ്ഥലങ്ങള്‍ നിറഞ്ഞ ഇടമായതിനാല്‍ കൃഷി സാധനങ്ങള്‍ സൂക്ഷിക്കുന്ന ഷെഡുകളുടെ തിണ്ണകളിലായിരുന്നു അപ്പുക്കുട്ടന് ഇന്നലെ വരെ അന്തിയുറങ്ങിയിരുന്നത്.കാലങ്ങള്‍ മുന്നോട്ടു നീങ്ങവേ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലേക്ക് അപ്പുക്കുട്ടന് എത്തി.
സുമനസുകളുടെ കാരുണ്യത്താല്‍ ആഹാരം കഴിച്ച് പോരുന്ന അപ്പുക്കുട്ട െന്റ ദയനീയാവസ്ഥ ആര്യങ്കാവിലെ പൊതുപ്രവര്‍ത്തകരാണ് ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജനെ അറിയിക്കുന്നത്.
തുടര്‍ന്ന് പുനലൂര്‍ സിപിഎം ഏരിയ കമ്മിറ്റിയംഗം വി.എസ്. മണി, യൂണിയന് സെക്രട്ടറി രാധാകൃഷ്ണന് നായര്‍, പാര്‍ട്ടി പ്രവര്‍ത്തകരായ രാജേന്ദ്രപ്രസാദ്, രാധാകൃഷ്ണപിള്ള എന്നിവര്‍ക്കൊപ്പം എത്തിയ അപ്പുക്കുട്ടനെ ഗാന്ധിഭവന് ഏറ്റെടുക്കുകയായിരുന്നു.