വെള്ളാപ്പള്ളി നടേശന് സ്വീകരണം നാളെ
1600737
Saturday, October 18, 2025 5:29 AM IST
കൊല്ലം : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു മുന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് നാളെ കൊല്ലം യൂണിയന്റെ സ്നേഹാദരവ്. യൂണിയന്റെ പരിധിയിലുള്ള 77 ശാഖകളിൽ നിന്നായിആളുകൾ പങ്കെടുക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽഅറിയിച്ചു.
നാളെ വൈകുന്നേരം 4.30 ന് കൊല്ലം കന്റോൺമെന്റ് മൈതാനത്ത് ചേരുന്ന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എസ്എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിയിക്കും. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.എൻ.വാസവൻ, സജി ചെറിയാൻ, രാമചന്ദ്രൻ കടന്നപ്പളളി, ജെ.ചിഞ്ചുറാണി, മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,
എൻ.കെ. പ്രേമചന്ദ്രൻഎംപി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, യോഗം വൈസ്പ്രസിഡന്റ് തുഷാർ വെള്ളാപ്പളളി, മേയർ ഹണി ബെഞ്ചമിൻ തുടങ്ങിയവർ പ്രസംഗിക്കും. വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തും. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ സ്വാഗതവും വൈസ്പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ നന്ദിയും പറയും.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം കൗൺസിലർ പി.സുന്ദരൻ, നേതാജി ബി. രാജേന്ദ്രൻ, ജി. രാജ്മോഹൻ എന്നിവർ പങ്കെടുത്തു.