കു​ള​ത്തൂപ്പു​ഴ : കോ​ഴി​ക്കൂ​ട് ത​ക​ർ​ത്ത് തെ​രു​വുനാ​യ്്ക്കൂട്ടം ഇ​രു​പ​തോ​ളം കോ​ഴി​ക​ളെ ക​ടി​ച്ചു കൊ​ന്നു. കു​ള​ത്തൂപ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും മു​ട്ട​ക്കോ​ഴി പ​ദ്ധ​തി പ്ര​കാ​രം കി​ട്ടി​യ കോ​ഴി​ക​ൾ ഉ​ൾ​പ്പെ​ടെ 20 കോ​ഴി​ക​ളെയാണ് കോഴിക്കൂട് തകർത്ത് നാ​യ​ക്കൂ​ട്ടം കൊന്നത്.

ക​ല്ലു​വെ​ട്ടാം​കു​ഴി തു​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ജെ​സി മാ​ത്യു​വി​ന്‍റെ കോ​ഴി​ക​ളെ​യാ​ണ് തെ​രു​വുനാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്ന​ത്. കോ​ഴി​ക​ളു​ടെ നി​ർ​ത്താ​തെ​യു​ള്ള ബ​ഹ​ളം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന് എ​ത്തി​യ​പ്പോ​ൾ അ​വ​ർ​ക്ക് നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ഇ​വ​ർ പേ​ടി​ച്ചു ക​ത​ക​ട​ച്ച ശേ​ഷം സ​മീ​പ​ത്തെ വാ​ർ​ഡ്‌ മെ​മ്പ​റെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മെ​മ്പ​ർ നാ​ട്ടു​കാ​രെ വി​ളി​ച്ചു നായ്ക്കളെ തു​ര​ത്തി ഓ​ടി​ക്കു​ന്ന​തി​നു​ള്ളി​ൽ കോ​ഴി​ക​ളി​ൽ പ​കു​തി​യി​ലേ​റെ​യും​ നാ​യ്ക്ക​ൾ കൊന്നിരുന്നു. ഈ ​മേ​ഖ​ല​യി​ൽ തെ​രു​വുനാ​യ​്ക്കളു​ടെ ശ​ല്യം വ​ൻ തോ​തി​ൽ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്.

കു​ള​ത്തൂപ്പു​ഴ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മാ​ലി​ന്യ ബോ​ക്സു​ക​ൾ എ​ല്ലാ​യി​ട​ത്തും സ്ഥാ​പി​ച്ച​ത് മൂ​ല​മാ​ണ് തെ​രു​വ് നാ​യ​ക​ൾ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​തെയായ​ത്.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ നാ​യ്‌​ക്ക​ൾ കൂ​ട്ട​മാ​യി എ​ത്തി ആ​ക്ര​മി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രുടെ ആ​വ​ശ്യം.