തൊഴിൽമേള സംഘടിപ്പിച്ചു
1600396
Friday, October 17, 2025 6:10 AM IST
പാരിപ്പള്ളി : കല്ലുവാതുക്കൽ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി കുളമട രേവതി എക്സാര തിയറ്റർ ഹാളിൽ നടത്തിയ തൊഴിൽ മേളയുടെ ഉദ്ഘാടനം കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രദീഷ്കുമാർ അധ്യക്ഷനായി.
പഞ്ചായത്ത് അസിസ്റ്റന്റ് ് സെക്രട്ടറി എം. എൽ.രാജി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി. സുഭദ്രമ്മ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, വാർഡ് മെമ്പർമാരായ എസ്. വിജയൻ, ഉഷാകുമാരി,രജനിരാജൻ,
പഞ്ചായത്ത് സെക്രട്ടറി അജിത്ത്, സിഡിഎസ് വൈസ് ചെയർപേഴ്സൺ രേണുക, കമ്യൂണിറ്റി അംബാസിഡർ നിമ്മി, സിഡിഎസ് ചെയർ പേഴ്സൺ ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു. മേളയിലൂടെ 56 ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭ്യമായി.