ഫാത്തിമ മാതാ നാഷണൽ കോളജിൽ ടിഷ്യൂകൾച്ചർ തൈ വിതരണം
1600374
Friday, October 17, 2025 6:04 AM IST
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജിലെ ബോട്ടണി വിഭാഗത്തി െ ന്റ സ്റ്റാർട്ട് അപ്പ് പ്രോഗ്രാമായ ബയോമെർക്കാറ്റസ് വഴി ഉത്പാദിപ്പിച്ച ടിഷ്യൂകൾച്ചർ തൈകളുടെ വിതരണോദ്ഘാടനം കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി നിർവഹിച്ചു.
കോളജ് മാനേജർ റവ.ഡോ. അഭിലാഷ് ഗ്രഗറി, പ്രിൻസിപ്പൽ ഡോ. സിന്ത്യാ കാതറിൻ മൈക്കൽ, ബോട്ടണി വിഭാഗം മേധാവി ഡോ.പി.എൻ.ഷൈജു എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾ ഉത്പാദിപ്പിക്കുന്ന ടിഷ്യൂകൾച്ചർ തൈകൾ ഒരു മാസത്തിനകം പൊതുജനങ്ങൾക്ക് ലഭ്യമാകും.