കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മലയോര കർഷകരെ വഞ്ചിക്കുന്നു
1600935
Sunday, October 19, 2025 6:17 AM IST
പുനലൂർ: കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങി കൃഷി നശിപ്പിക്കുമ്പോൾ നിസംഗത കാട്ടുന്ന സംസ്ഥാന സർക്കാരും ബഫർ സോൺ പ്രഖ്യാപനത്തിലൂടെ കൃഷിയിടങ്ങൾ അപഹരിച്ച് കോർപ്പറേറ്റുകൾക്ക് കൈമാറാനായി പദ്ധതിയിടുന്ന കേന്ദ്ര സർക്കാരും മലയോര കർഷകരെ വഞ്ചിക്കുകയാണെന്ന് കർഷക കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറ മുനമ്പത്ത് ഷിഹാബ് ആരോപിച്ചു. കർഷക കോൺഗ്രസ് പുനലൂർ നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന മാർച്ചും സമ്മേളനവും വിജയിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു. പുതിയ മണ്ഡലം പ്രസിഡന്റുമാരെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വിജയകുമാറും കർഷകരെ സംസ്ഥാന സെക്രട്ടറി മുട്ടമ്പലം രഘുവും ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് കോടിയാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ നെടുങ്കയം നാസർ, അഞ്ചൽ ബിനോയ്, പത്തടി സുലൈമാൻ , ജയകുമാർ, ഉദയൻ എന്നിവർ പ്രസംഗിച്ചു.