കൊ​ല്ലം : മാ​ലി​ദ്വീ​പി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യാ​ക്കാ​രു​ടെ വ​രു​മാ​നം ഇ​ന്ത്യ​യി​ലേ​യ്ക്ക് അ​യക്കു​ന്ന​തി​നു ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ത​ട​സം അ​ടി​യ​ന്തി​ര​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി ആ​വ​ശ്യ​പ്പെ​ട്ടു. മാ​ലി​ദ്വീ​പി​ലെ വി​ദേ​ശ നാ​ണ​യ വി​നി​മ​യ ന​യ​ത്തി​ലെ മാ​റ്റ​ങ്ങ​ള്‍ മൂ​ലം മാ​ലി​ദ്വീ​പി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യാ​ക്കാ​ര്‍​ക്ക് നാ​ട്ടി​ലേ​യ്ക്ക് പ​ണം അ​യക്കു​വാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

എ​സ്ബി​ഐ മു​ഖാ​ന്തി​രം നേ​ര​ത്തെ 800 ഡോ​ള​ര്‍ മാ​ലി​ദ്വീ​പി​ലെ ഇ​ന്ത്യാ​ക്കാ​ര്‍​ക്ക് നാ​ട്ടി​ലേ​ക്ക് അ​യക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു.

നി​ല​വി​ല്‍ അ​ത് 150 യുഎ​സ് ഡോ​ള​റാ​യി കു​റ​ച്ചി​രി​ക്കു​ക​യാ​ണ്. ജോ​ലി ചെ​യ്ത് ല​ഭി​ക്കു​ന്ന വ​രു​മാ​നം നാ​ട്ടി​ലേ​ക്ക് അ​യക്കാ​ന്‍ ക​ഴി​യാ​തെ മാ​ലി​ദ്വീ​പി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യക്കാ​ര്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

ഇ​ന്ത്യക്കാ​ര്‍​ക്ക് നാ​ട്ടി​ലേ​ക്ക് കൂ​ടു​ത​ല്‍ തു​ക അ​യക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ എ​സ്ബിഐക്ക് ​നി​ര്‍​ദേശം ന​ല്‍​ക​ണ​മെ​ന്നാ​ണ് എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.