തി​രു​വ​ന​ന്ത​പു​രം: വി​ള​ക്കു​പാ​റ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ദ്വി​തീ​യ ആ​ർ​ച്ച് ബി​ഷ​പ് ബെ​ന‌​ഡി​ക്റ്റ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് 1980 ൽ ​കൂ​ദാ​ശ ചെ​യ്‌​ത ഇ​ട​വ​ക​പ​ള്ളി 45 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ പു​തു​താ​യി നി​ർ​മി​ക്കു​ന്ന പ​ള്ളി​യു​ടെ ക​ല്ലി​ട​ൽ ക​ർ​മം ഇന്ന് വൈ​കു​ന്നേ​രം 3.30ന് നടക്കും.

​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ അ​ധ്യ​ക്ഷ​ൻ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ നി​ർ​വ​ഹി​ക്കു​ം. വി​വി​ധ​സ​ഭ​ക​ളി​ലെ പു​രോ​ഹി​ത​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി​ ഫാ. ഗീ​വ​ർ​ഗീ​സ് മ​ണി​പ​റ​മ്പി​ൽ അ​റി​യി​ച്ചു.