ചാത്തന്നൂർ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിട നിർമാണത്തിന് അഞ്ച് കോടി അനുവദിച്ചു
1600728
Saturday, October 18, 2025 5:24 AM IST
ചാത്തന്നൂർ: ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിട നിർമാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജി.എസ്.ജയലാൽ എംഎൽഎ അറിയിച്ചു. നവകേരള സദസിൽ സമർപ്പിച്ച ആവശ്യങ്ങളിൽ മുൻഗണന നൽകിയിരുന്ന ആവശ്യങ്ങളിലൊന്നായിരുന്നു ചാത്തന്നൂർസിവിൽ സ്റ്റേഷൻ അനക്സ് കെട്ടിട നിർമ്മാണം. ആയത് പരിഗണിച്ചാണ് കെട്ടിടനിർമാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതിന് വാടക കെട്ടിടങ്ങളൊഴിവാക്കി മതിയായ സ്ഥലസൗകര്യങ്ങൾ ചാത്തന്നൂർ മിനിസിവിൽ സ്റ്റേഷനിൽ ഇനിനൽകാൻ കഴിയും. ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനിൽ മൂന്നാം നില നിർമാണം പൂർത്തിയാക്കി പ്രവർത്തനോദ്ഘാടനം നിലവിൽ കഴിഞ്ഞിട്ടുണ്ട്.
സിവിൽ സ്റ്റേഷന് പുതിയ അനക്സ് കെട്ടിടം കൂടി വരുന്നതോടെ കൂടുതൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതിന് സ്ഥലം നൽകാൻ കഴിയുമെന്നും എംഎൽഎ പറഞ്ഞു.