ചുമട്ടുതൊഴിലാളികളെ ഇഎസ്ഐയിൽ ഉൾപ്പെടുത്തണമെന്ന്
1601300
Monday, October 20, 2025 6:20 AM IST
ചാത്തന്നൂർ:ചുമട്ട് തൊഴിലാളികൾക്ക് ഇഎസ്ഐ ആനുകൂല്യങ്ങൾ ലഭിക്കും വിധം നിയമനിർമാണം നടത്തണമെന്ന് ഐഎൻടിയുസി ജില്ലാ ട്രഷറർ അൻസർ അസീസ് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ചുമട്ടുതൊഴിലാളി യൂണിയൻ ഐഎൻടിയുസി ചാത്തന്നൂർ ക്ഷേമനിധി ഓഫീസിനു മുന്നിൽ നടത്തിയ ധർണസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അസീസ്.
ഐഎൻടിയുസി റീജണൽ പ്രസിഡന്റ് ഹാഷിം തെക്കുംഭാഗം അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പാരിപ്പള്ളി വിനോദ്, റീജണൽ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, മണ്ഡലം പ്രസിഡന്റുമാരായ രാധാകൃഷ്ണൻ, സുഗതൻ പറമ്പിൽ, ഉളിയനാട് ജയൻ, പ്രദീപ്, സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.