ച​വ​റ : കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ച​വ​റ ഐആ​ർഇഎ​ൽ കൊ​ച്ചോ​ച്ചി​റ ജം​ഗ്ഷ​നി​ൽ ആ​ധു​നി​ക രീ​തി​യി​ൽ പ​ണി​ക​ഴി​പ്പി​ച്ച ബ​സ് കാ​ത്തി​രു​പ്പ് കേ​ന്ദ്രം, ആ​ല​പ്പാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സ്ഥാ​പി​ച്ച ഡി​ജി​റ്റ​ൽ എ​ക്സ് റേ ​യൂ​ണി​റ്റ്, ആ​ല​പ്പാ​ട് എ​ൽ​പി​സ്കൂ​ളി​ൽ നി​ർ​മി​ച്ച അ​സം​ബ്ലി ഹാ​ൾ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം സി.​ആ​ർ.​മ​ഹേ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.  ‌

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു. ​ഉ​ല്ലാ​സ് അ​ധ്യ​ക്ഷ​നാ​യി. ഐആ​ർഇഎ​ൽ ജ​ന​റ​ൽ മാ​നേ​ജ​രും യൂ​ണി​റ്റ് മേ​ധാ​വി​യു​മാ​യ എ​ൻ.​എ​സ്. അ​ജി​ത്ത് പ​ദ്ധ​തി നി​ർ​വ​ഹ​ണം സം​ബ​ന്ധി​ച്ച് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.