ക്ഷേത്രത്തില്‍ മോഷണം നടത്തിയവരെ നാട്ടുകാര്‍ പൊക്കി
1600729
Saturday, October 18, 2025 5:24 AM IST
ചവറ : ക്ഷേത്രത്തില്‍ മോഷണം നടത്തിയവരെ കൈയോടെ പൊക്കി നാട്ടുകാര്‍. ചവറ തോട്ടിനു വടക്ക് സ്വദേശികളായ ആമച്ചല്‍ രാജേഷ് (42) ,ഗോപൂനാഥ് (സോനു-47) എന്നിവരെയാണ് നാട്ടുകാര്‍ കൈയോടെ പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി 11ഓടെയായിരുന്നു സംഭവം. പോലിസ് പറയുന്നത് - ചെറുശേരി ഭാഗം രാമേഴ്ത്ത് മൂര്‍ത്തി ക്ഷേത്രത്തില്‍ ശ്രീകോവില്‍ പൊളിച്ച് അകത്ത് കയറി വിലപിടിപ്പുള്ള വിളക്കും പുറത്ത് വെച്ചിരുന്ന വഞ്ചിയും കുത്തി തുറന്ന് പണവും മോഷ്ടിക്കുന്നതിനിടയില്‍ ഇതുവഴി പോയവര്‍ ക്ഷേത്രത്തിനകത്ത് രണ്ടുപേര്‍ നില്‍ക്കുന്നത് കണ്ടു.
തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് ഇവരെ തടഞ്ഞ് വെച്ചതിന് ശേഷം ചവറ പോലിസ് സ്റ്റേഷനില്‍ വിവരം അറിക്കുകയും പോലിസെത്തി ഇവരെ പിടികൂടുകയുമായിരുന്നു. രണ്ട് പേരും സമാനമായ കേസിലുള്‍പ്പെട്ട് ജയിലില്‍ കിടന്നതിന് ശേഷം ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്.