ചിറയിൽ വീണ് ഗൃഹനാഥൻ മരിച്ചു
1600789
Sunday, October 19, 2025 1:22 AM IST
ഓയൂർ: ചിറയിൽ വീണ് ഗൃഹനാഥൻ മരിച്ചു. മരുതമൺ പള്ളി മാക്രിയില്ലാക്കുളത്തിൽ വീണ് മരുതമൺ പള്ളി വടക്കേപുരയിൽ പരേതനായ കേശവൻ ആചാരിയുടെ മകൻ മോഹനൻ (62) ആണ് മരിച്ചത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. മാക്രിയില്ലാ കുളത്തിനു സമീപം താമസിക്കുന്ന മോഹനൻ രാവിലെ നടക്കാൻ പോകുന്ന സമയത്ത് കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.
പൂയപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന്. ഭാര്യ: ഉഷ. മക്കൾ: ഹരികൃഷ്ണൻ, ലക്ഷ്മി.