വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൻസിപി നേതാവ് മരിച്ചു
1600791
Sunday, October 19, 2025 1:23 AM IST
കുണ്ടറ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൻസിപി -എസ് ദേശീയ സമിതി അംഗം ചെറുമൂട് വൃന്ദാവനത്തിൽ കുണ്ടറ എസ് .രാജീവ് (63) അന്തരിച്ചു.
10 വർഷം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. 16ന് പേരിനാട് വിഷവൈദ്യശാല ജംഗ്ഷനിൽ ഉണ്ടായ വാഹന അപകടത്തെ തുടർന്നു ചികിത്സയിലിരിക്കെഇന്നലെ രാവിലെ 11.30 നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ. എസ്. അംബിക ( റിട്ട. കെ എസ്ആർടിസി ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ). മക്കൾ: ഡോ. രാഹുൽ രാജീവ് (യുകെ), എ.രാഖി. മരുമക്കൾ: പൊന്നു ഭദ്രൻ (യുകെ), പ്രേം സുധാകർ(റിട്ട. എയർ ഫോഴ്സ് ).
മന്ത്രി എ. കെ.ശശീന്ദ്രൻ, എൻസിപിഎസ് പ്രസിഡന്റ്തോമസ് കെ. തോമസ് തുടങ്ങി നിരവധി പ്രമുഖർ നിര്യാണത്തിൽ അനുശോചിച്ചു.