മരുതിമലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു
1600537
Friday, October 17, 2025 10:15 PM IST
കൊല്ലം: മുട്ടറ മരുതിമലയിൽ നിന്ന് താഴെ വീണ് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു. മറ്റൊരു വിദ്യാർഥിനിക്ക് ഗുരുതരമായ പരിക്കേറ്റു.
അടൂർ പെരിങ്ങനാട് ചെറു പുഞ്ചയിൽ സ്വദേശിനിയായ മീനു (14 )ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മന്ദപ്പള്ളി ശിവർണ (14) കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇക്കോ ടൂറിസം കേന്ദ്രമായ മരുതിമല സന്ദർശിക്കാൻ പോയ ഇരുവരും അപകടത്തിൽ പെടുകയായിരുന്നു. വൈകുന്നേരം ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടാവുന്നത്. അടൂർ പെരിങ്ങനാട് സ്വദേശിനികളായ മീനുവും ശിവർണയും ഒൻപതാം ക്ലാസ് വിദ്യാർഥിനികളാണ്.
സംഭവ സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.