ഫാത്തിമ മാതാ നാഷണൽ കോളജിൽ ദ്വിദിന ശില്പശാല
1600727
Saturday, October 18, 2025 5:24 AM IST
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജിൽ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തിരക്കഥാനിർമിതിയും സിനിമയും എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല ആരംഭിച്ചു. കോളജ് മാനേജർ റവ. ഡോ. അഭിലാഷ് ഗ്രിഗറി ഉദ്ഘാടനം ചെയ്തു.
സിനിമ നടനും അധ്യാപകനും ഡബിങ് ആർട്ടിസ്റ്റുമായ പ്രഫ.അലിയാർ കുഞ്ഞ് ക്ലാസ് നയിച്ചു.
വകുപ്പ് മേധാവി ഇൻ ചാർജ് ഡോ.പെട്രീഷ്യ ജോൺ, ഡോ. ജെ. ജി. അരുൺ, ഡോ. എസ്. വി. സുധീഷ് സാം, ബ്രിജുല, പി.ഗംഗ എന്നിവർ പ്രസംഗിച്ചു. 21ന് ഡോ. ജെ. വർഗീസ് നയിക്കുന്ന ക്ലാസ് ഉണ്ടായിരിക്കും.