ശാന്തിഗിരി പൂജിതപീഠം സമർപ്പണം: പ്രചാരണത്തിന് ഇന്ന് തുടക്കം
1512447
Sunday, February 9, 2025 5:54 AM IST
കൊല്ലം: പോത്തൻകോട് ശാന്തിഗിരിയിലെ പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള മേഖലാതല പ്രചാരണത്തിന് ഇന്ന് തുടക്കമാകും. രാവിലെ 10 ന് ആനക്കൊട്ടൂരിൽ നടക്കുന്ന സത്സംഗം സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും.
സത്സംഗങ്ങളുടെ സമാപനം 16 ന് രാവിലെ 10 ന് കോഴിക്കോട് വിശ്വജ്ഞാനമന്ദിരത്തില്‍ നടക്കും. 22 നാണ് പൂജിതപീഠം സമര്‍പ്പണം. അന്നേ ദിവസം പ്രത്യേക പ്രാർഥനയും അര്‍ധവാര്‍ഷിക കുംഭമേളയും നടക്കും.