തൊഴിലുറപ്പ് തൊഴിലാളികൾ സത്യഗ്രഹം നടത്തി
1482779
Thursday, November 28, 2024 6:40 AM IST
കൊട്ടിയം: തൊഴിലുറപ്പ് പദ്ധതി തകർക്കരുത് എന്നാവശ്യപ്പെട്ട് എൻആർഇജി വർക്കേഴ്സ് യൂണിയൻ മയ്യനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യനാട് പോസ്റ്റ് ഓഫീസിന് മുന്നിൽ സത്യഗ്രഹം നടത്തി.
വർക്കേഴ്സ് യൂണിയൻ കൊട്ടിയം ഏരിയ സെക്രട്ടറി എം. സുഭാഷ് ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് യൂണിയൻ മയ്യനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സോണി അധ്യക്ഷത വഹിച്ചു. മയ്യനാട് പഞ്ചായത്ത് സെക്രട്ടറി സജീർ, സിപിഎം മയ്യനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രബാബു, സിപിഎം കൊട്ടിയം ഏരിയ കമ്മിറ്റി അംഗം ലക്ഷ്മണൻ, ഷീലജ തുടങ്ങിയവർ പ്രസംഗിച്ചു.
തൊഴിൽ ദിനങ്ങൾ 200 ആക്കുക തൊഴിലുറപ്പ് കൂലി 600 രൂപ ആക്കുക എൻഎംഎംഎസ് ജിയോട്ടാ ഒഴിവാക്കുക, മെറ്റീരിയൽസും തൊഴിലുറപ്പ് കൂലിയും ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.